ഇരിമ്പിളിയം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയുടെ ഉദ്ഘാടനം പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നിര്‍വഹിച്ചു. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ മാസ്റ്റര്‍ അധ്യക്ഷനായി. നിലവില്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ് ഒ.പിയുടെ പ്രവര്‍ത്തനം.

സായാഹ്ന ഒ.പി വന്നതോടെ രണ്ട് മുതല്‍ വൈകീട്ട് ആറ് വരെയും ഡോക്ടറുടെ സേവനം ലഭ്യമാകും. സായാഹ്ന ഒ.പിയിലേക്ക് ഗ്രാമ പഞ്ചായത്ത് ഒരു ഡോക്ടര്‍, നഴ്‌സ്, ഫാര്‍മസിസ്റ്റ് എന്നിവരെ നിയമിച്ചിട്ടുണ്ട്. സായാഹ്ന ഒ.പി പ്രവര്‍ത്തിക്കുന്നതിനായി 2021-22 പദ്ധതി വിഹിതത്തില്‍ 10.85 ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്.

പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ എം.എല്‍.എ ആരോഗ്യ പ്രവര്‍ത്തകരെ അനുമോദിച്ച് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എ.പി. സബാഹ്, ബ്ലോക്ക് അംഗംപി.സി.എ നൂര്‍, ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡന്റ് കെ.ടി. ഉമ്മുക്കുല്‍സു ടീച്ചര്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എന്‍. മുഹമ്മദ്, വി.ടി. അമീര്‍, എന്‍. കദീജ, പഞ്ചായത്തംഗങ്ങളായ പി. ഷഹ്നാസ്, കെ.ഫസീല, കെ മുഹമ്മദലി, കെ.പി ജസീന, പി. ബാലചന്ദ്രന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. അഹമ്മദ്, പഞ്ചായത്ത് സെക്രട്ടറി എ.പി. ശ്രീലത, ഡോ, ഫാത്തിമ ഷിബില, ഡോ. ജയ്‌നി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

നഗര തണ്ടാണിപ്പുഴ പാടശേഖരത്തില്‍ മുണ്ടകന്‍ കൃഷി തുടങ്ങി
പരപ്പനങ്ങാടി നഗരസഭയിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെയും നഗരത ണ്ടാണിപ്പുഴ പാടശേഖര സമിതിയുടെയും ആഭിമുഖ്യത്തില്‍ നെല്‍കൃഷിയ്ക്ക് തുടക്കമായി. പാലത്തിങ്ങല്‍ നഗരതണ്ടാണിപ്പുഴ പാടശേഖരത്തിലെ 20 ഏക്കറില്‍ ഉമ നെല്‍ വിത്തിറക്കി മുണ്ടകന്‍ കൃഷിയാണ് തുടങ്ങിയത്.

ഞടീല്‍ ഉത്സവം നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍ പേഴ്‌സണ്‍ കെ ഷഹര്‍ ബാനു അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ പി.വി മുസ്തഫ, സി.നിസാര്‍ അഹമ്മദ്, കൗണ്‍സിലര്‍മാരായ എ.വി ഹസ്സന്‍ കോയ, അസീസ് കൂളത്ത്, കെ.കെ റംലത്ത്, എഡിസി അംഗങ്ങളായ കെ.കെ മുസ്തഫ, സി.ടി അബ്ദുള്‍ നാസര്‍, പാടശേഖര സമിതി പ്രസിഡന്റ് കെ.മുഹമ്മദ്, കണ്‍വീനര്‍ കെ.കെ മുസ്തഫ, അംഗങ്ങളായ എം.പി ജിതേഷ്, വി.അബ്ദു തുടങ്ങിയവര്‍ പങ്കെടുത്തു.