കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഒരു അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള വോക്-ഇൻ-ഇൻറർവ്യൂവും പരിശോധനയും സെപ്റ്റംബർ 28,29 തീയതികളിൽ രാവിലെ 11ന് നടക്കും.

ജൂലൈ ഒൻപതിലെ വാർത്താക്കുറിപ്പ് പ്രകാരം അപേക്ഷ സമർപ്പിച്ചവരിൽ നിശ്ചിത യോഗ്യതയുള്ളവർക്കും യോഗ്യരായ മറ്റുള്ളവർക്കും പങ്കെടുക്കാം. യോഗ്യത: പ്ലസ് ടു ജയിച്ച ശേഷം ലഭിച്ച ഡിജിറ്റൽ ഫോട്ടോഗ്രാഫർ എൻ.സി.വി.ടി/എസ്.സി.വി.ടി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഫോട്ടോ ജേണലിസത്തിൽ ഡിപ്ലോമ/ സർട്ടിഫിക്കറ്റ്. ഫോട്ടോ എഡിറ്റിംഗിൽ പരിജ്ഞാനം വേണം.

പ്രായം 20നും 30നും മധ്യേ. സ്വന്തമായി ഡിജിറ്റൽ കാമറ ഉണ്ടായിരിക്കണം. വേതനം പ്രതിമാസം 15,000 രൂപ. റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്നയാൾക്ക് കരാർ അടിസ്ഥാനത്തിൽ 2022 മാർച്ച് 31 വരെയായിരിക്കും നിയമനം. അപേക്ഷകർ കോട്ടയം ജില്ലയിലെ സ്ഥിരതാമസക്കാരായിരിക്കണം.
തിരഞ്ഞെടുപ്പിനായി സർട്ടിഫിക്കറ്റുകളുടെ പരിശോധനയും പ്രാക്ടിക്കൽ ടെസ്റ്റും ഇന്റർവ്യൂവും നടക്കും.

കോട്ടയം സിവിൽ സ്റ്റേഷനിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിലാണ് വോക്-ഇൻ-ഇന്റർവ്യൂ. അഭിമുഖത്തിന് എത്തുമ്പോൾ കാമറ, യോഗ്യതാ രേഖകളുടെയും സ്ഥിരംവിലാസം വ്യക്തമാക്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയുടെയും അസലും പകർപ്പും ക്രിമിനൽ കേസുകളിൽ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നു വ്യക്തമാക്കുന്ന, പ്രദേശത്തെ പോലീസ് എസ്.എച്ച്.ഒയുടെ സർട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം. വിശദവിവരത്തിന് ഫോൺ: 0481 2562558.