സംസ്ഥാനത്തെ എൻജിനിയറിങ്/ ആർക്കിടെക്ചർ/ ഫാർമസി/ മെഡിക്കൽ ആന്റ് മെഡിക്കൽ അനുബന്ധ കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷിച്ചവരിൽ ഭിന്നശേഷി വിഭാഗത്തിലുള്ളവരുടെ ശാരീരിക പരിശോധന സെപ്റ്റംബർ 23, 24 തീയതികളിൽ കേരളത്തിലെ 10 സർക്കാർ മെഡിക്കൽ കോളേജുകളിൽ നടക്കും.

മെഡിക്കൽ ബോർഡ് പരിശോധനയ്ക്ക് പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് മുഖേന 21ന് വൈകിട്ട് അഞ്ചിനകം രജിസ്റ്റർ ചെയ്യണം. വിശദ വിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിൽ ലഭിക്കും. ഹെൽപ് ലൈൻ നമ്പർ: 0471-2525300.