പാലക്കാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ റോഡ് വിഭാഗം കാര്യാലയത്തിന്റെ പരിധിയിലുള്ള വിവിധ റോഡുകളുടെ പാർശ്വഭാഗങ്ങളിൽ നിൽക്കുന്ന ഫലവൃക്ഷങ്ങളിൽ നിന്നും ഒരുവർഷത്തേക്ക് ഫലങ്ങൾ എടുക്കാനുള്ള അവകാശം ഒക്ടോബർ 4 ന് ഉച്ചയ്ക്ക് 12.30ന് ഈ കാര്യാലയത്തിൽ ലേലം ചെയ്യും. മേലാമുറി- പൂടൂർ കോട്ടായി റോഡ്, പറളി – മുണ്ടൂർ, കുഴൽമന്ദം- മങ്കര, കണ്ണാടി -കിണാശ്ശേരി, പാലക്കാട് -ചിറ്റൂർ, പുതുനഗരം- കിണാശ്ശേരി, തേങ്കുറിശ്ശി -പെരുവമ്പ്, പാലക്കാട് -തത്തമംഗലം -പൊള്ളാച്ചി എന്നീ റോഡുകളുടെ പാർശ്വഭാഗങ്ങളിലാണ് ഫലവൃക്ഷങ്ങൾ നിൽക്കുന്നത്. 1000 രൂപയാണ് നിരതദ്രവ്യം. ഫോൺ: 0491-2505031.