കാസർഗോഡ്: എസ്.എസ്.എൽ.സി, പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം പരീക്ഷകളിൽ 2020-21 അധ്യയന വർഷം ഉയർന്ന ഗ്രേഡ് ലഭിച്ച പട്ടികവർഗ വിദ്യാർ ഥികൾക്ക് പട്ടികവർഗ വികസന വകുപ്പിന്റെ പ്രോത്സാഹന ധനസഹായത്തിന് അപേക്ഷിക്കാം. 2020-21 അധ്യയനവർഷം എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി, പി.ജി പരീക്ഷ ആദ്യതവണ എഴുതി വിജയിച്ച പരപ്പ ട്രൈബൽ ഡവലപ്‌മെന്റ ് ഓഫീസിന്റെ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചവർക്കാണ് അവസരം.

എസ്.എസ്.എൽ.സി പരിക്ഷയ്ക്ക് സി, സി പ്ലസ് ഉൾപ്പെടെ നാല് സി ഗ്രേഡും അതിനു മുകളിലും, പ്ലസ്ടുവിന് സി, സി പ്ലസ് ഉൾപ്പെടെ രണ്ട് സി ഗ്രേഡുംഅതിനു മുകളിലും, ബിരുദം, ബിരുദാനന്തര ബിരുദത്തിന് 60 ശതമാനത്തിൽകൂടുതൽ മാർക്കും ലഭിച്ച വിദ്യാർഥികൾക്കാണ് ധനസഹായത്തിന് അർഹത. മാർക്ക്‌ലിസ്റ്റ്, ജാതിസർട്ടിഫിക്കറ്റ്, ദേശസാൽകൃത ബാങ്ക് പാസ്സ്ബുക്ക്, ആധാർകാർഡ് എന്നിവയുടെ പകർപ്പ്, ഫോൺ നമ്പർ സഹിതം എന്നിവ സഹിതം അപേക്ഷകൾ സെപ്റ്റംബർ 30 ന് വൈകീട്ട് അഞ്ചിനകം പരപ്പ ട്രൈബൽ ഡവലപ്‌മെന്റ്ഓഫീസ്, പനത്തടി, ഭീമനടി എന്നിവിടങ്ങളിലെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0467 2960111