മലപ്പുറം: കോട്ടക്കല്‍ ഗവ.വനിതാപോളിടെക്‌നിക് കോളജിലേക്കുള്ള 2021-2022 വര്‍ഷത്തെ ഒന്നാം വര്‍ഷ ഡിപ്ലോമ പ്രവേശനത്തിന് മൂന്നാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്കുള്ള അഡ്മിഷന്‍ സെപ്തംബര്‍ 23, 24, 27 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ കോളജില്‍ നടത്തും. താത്പര്യമുള്ളവര്‍ ഫീസ് (വാര്‍ഷികവരുമാനം ഒരു ലക്ഷത്തില്‍ കൂടുതലുള്ളവര്‍ 3,780 രൂപയും അതില്‍ താഴെയുള്ളവര്‍ 1000 രൂപയും) പി.ടി.എ ഫണ്ട്, എ.ടി.എം കാര്‍ഡ്, എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും ഒറിജിനല്‍ (ടി.സി, സി.സി, എസ്.എസ്.എല്‍.സി, നേറ്റിവിറ്റി, കമ്മ്യൂണിറ്റി, വരുമാന സര്‍ട്ടിഫിക്കറ്റ്, നോണ്‍ ക്രീമിലെയര്‍, അലോട്ട്‌മെന്റ് സ്ലിപ്പ്, അപേക്ഷാ പ്രിന്റ് ഔട്ട് എന്നിവ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gwptck.ac.in സന്ദര്‍ശിക്കണം. ഫോണ്‍: 0483 2750790, 9037220484, 9605814735.