കൊല്ലം: തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തില്‍ ഒന്നാം ഡോസ് വാക്‌സിനേഷന്‍ 95.02 ശതമാനം പൂര്‍ത്തീകരിച്ചു. പഞ്ചായത്തില്‍ 48496 പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് എല്‍. ജലജകുമാരി പറഞ്ഞു.

പൂയപ്പള്ളി ഗ്രാമപഞ്ചായത്തില്‍ ഒന്നാം ഡോസ് വാക്‌സിനേഷന്‍ 90 ശതമാനം പിന്നിട്ടു. കോവിഡ് പോസിറ്റീവായി കഴിയുന്നവര്‍ക്ക് മാത്രമാണ് ഇനി ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കാനുള്ളത്. മരുതമണ്‍പള്ളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തി. ആര്‍. ടി. പി.സി.ആര്‍ പരിശോധനയും വ്യാപിപ്പിച്ചു. പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ തൊഴിലുറപ്പ് തൊഴിലാളികളും ആര്‍.ടി പി.സി.ആര്‍ ടെസ്റ്റിന് വിധേയരായ ശേഷമാണ് ജോലികള്‍ക്ക് പോകുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി റോയ് പറഞ്ഞു.

പെരിനാട് ഗ്രാമപഞ്ചായത്തിലെ ഡി. സി. സിയില്‍ നിലവില്‍ ഏഴ് പേരാണ് ചികിത്സയില്‍ ഉള്ളത്. 26855പേര്‍ വാക്‌സിന്‍ എടുത്തതായി പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ പറഞ്ഞു.