കൊല്ലം: കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 12 കേസുകള്‍ക്ക് പിഴ ചുമത്തി.

കരുനാഗപ്പള്ളി, ചവറ, കെ. എസ്. പുരം, തഴവ, തൊടിയൂര്‍, തേവലക്കര എന്നിവിടങ്ങളിലായി നാല് കേസുകള്‍ക്ക് പിഴചുമത്തി. 69 എണ്ണത്തിന് താക്കീത് നല്‍കി.

കൊല്ലത്തെ പരവൂര്‍, പൂതക്കുളം, കോര്‍പ്പറേഷന്‍, തൃക്കരുവ, പനയം ഭാഗങ്ങളില്‍ ഒരു കേസിന് പിഴ ഈടാക്കുകയും 79 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു.
ചടയമംഗലം ചിതറ, കരീപ്ര, എഴുകോണ്‍, കടയ്ക്കല്‍, കൊട്ടാരക്കര, കുളക്കട, കുമ്മിള്‍ , മൈലം നെടുവത്തൂര്‍, നിലമേല്‍, പൂയപ്പള്ളി, ഉമ്മന്നൂര്‍, വെളിനല്ലൂര്‍ എന്നിവിടങ്ങളിലെ പരിശോധനയില്‍ ഏഴ് കേസുകള്‍ക്ക് പിഴയീടാക്കി. 140 എണ്ണത്തിന് താക്കീത് നല്‍കി.
കുന്നത്തൂരിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 19 കേസുകള്‍ക്ക് താക്കീത് നല്‍കി.

പുനലൂര്‍, വാളക്കോട് ഭാഗങ്ങളില്‍ ഏഴ് കേസുകള്‍ക്ക് താക്കീത് നല്‍കി.
പത്തനാപുരത്തെ ചെളിക്കുഴി, പുന്നല, ആവണീശ്വരം എന്നിവിടങ്ങളിലെ പരിശോധനയില്‍ ആറ് കേസുകള്‍ക്ക് താക്കീത് നല്‍കി.