പാലക്കാട്: മങ്കര ഗ്രാമപഞ്ചായത്തില്‍ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ ഓവര്‍സിയറെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ സെപ്റ്റംബര്‍ 25 ന് രാവിലെ 10.30 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. മങ്കര ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന.ഫോണ്‍: 0491 2872320