ഇടുക്കി: ജില്ലാ സിവില്‍ സര്‍വ്വീസ് കായികമേള 2021 ഒക്ടോബര്‍ 7,8 തീയതികളില്‍ അറക്കുളം സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ടില്‍ നടത്തും. ആറു മാസത്തിലേറെ സര്‍വ്വീസ് ഉള്ളവരും, സ്ഥിരനിയമനം ലഭിച്ചവരുമായ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാം. ജില്ലാ, സംസ്ഥാന, ദേശീയ സിവില്‍ സര്‍വ്വീസ് കായികമേളയില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡ്യുട്ടിലീവ്, യാത്രബത്ത, ദിനബത്ത എന്നിവയ്ക്ക് അര്‍ഹതയുണ്ട്.

1. അത്‌ലറ്റിക്‌സ്(പുരുഷ – വനിത)
2. ഫുട്‌ബോള്‍, (പുരുഷന്മാര്‍)
3. വോളീബോള്‍, (പുരുഷ -വനിത)
4. ക്രിക്കറ്റ്, (പുരുഷന്മാര്‍)
5. ബാസ്‌ക്കറ്റ്‌ബോള്‍, (പുരുഷന്മാര്‍)
6. ഗുസ്തി, (പുരുഷന്മാര്‍)
7. ഷട്ടില്‍ ബാഡ്മിന്റണ്‍ (പുരുഷ -വനിത)
8. പവര്‍ ലിഫ്റ്റിംഗ്, (പുരുഷന്മാര്‍)
9. വെയ്റ്റ് ലിഫ്റ്റിംഗ് ആന്റ് ബെസ്റ്റ് ഫിസിക്ക് (പുരുഷന്മാര്‍)
10. നീന്തല്‍ (പുരുഷ -വനിത)
11. ചെസ്സ് (പുരുഷ -വനിത)
12. ടേബിള്‍ ടെന്നീസ് (പുരുഷ – വനിത)
13. ലോണ്‍ ടെന്നീസ് (പുരുഷന്മാര്‍)
14. കബഡി (പുരുഷ -വനിത)

അത്‌ലറ്റിക്‌സ്, ഷട്ടില്‍ ബാഡ്മിന്റണ്‍, നീന്തല്‍ എന്നീ വിഭാഗങ്ങളില്‍ വെറ്ററന്‍സ് വിഭാഗത്തിനു മത്സരമുണ്ടായിരിക്കും. ചെസ്സില്‍ ഒരു വനിതക്കും സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം.

(പുരുഷന്മാര്‍) (ഓപ്പണ്‍)അത്‌ലറ്റിക്‌സ് മത്സരയിനങ്ങള്‍ – 100മീ, 200മീ, 400മീ, 800മീ, 1500മീ, 5000മീ, 10000മീ, 110മീറ്റര്‍ ഹര്‍ഡില്‍സ്, 400മീറ്റര്‍ ഹര്‍ഡില്‍സ്, 4×100 മീ.റിലേ, 4×400മീ.റിലേ, ലോംഗ്ജംബ്, ഹൈജംബ്, ട്രിപ്പിള്‍ജംബ്, പോള്‍വാള്‍ട്ട്, ഷോട്ട്പുട്ട്, ഡിസ്‌ക്കസ്‌ത്രോ, ജാവലിന്‍ത്രോ, ഹാമര്‍ത്രോ

(പുരുഷന്മാര്‍) വെറ്ററന്‍ (പ്രായം 40- 50 മദ്ധ്യേ)100.മീറ്റര്‍, 400.മീ, 1500.മീ, ലോംഗ് ജമ്പ്, ഷോട്ട്പുട്ട്, ഡിസ്‌ക്കസ് ത്രോ
പുരുഷന്മാര്‍- വെറ്ററന്‍ (പ്രായം 51 -60 മദ്ധ്യേ) 100.മീറ്റര്‍, 800.മീ, ലോംഗ് ജമ്പ്, ഷോട്ട്പുട്ട്, ഡിസ്‌ക്കസ് ത്രോ
വനിതകള്‍ (ഓപ്പണ്‍) – 100.മീ, 200.മീ, 400.മീ, 800.മീ, 1500.മീറ്റര്‍, 100.മീറ്റര്‍ ഹര്‍ഡില്‍സ്, 400.മീ ഹര്‍ഡില്‍സ്, 4×100 മീറ്റര്‍ റിലേ, 4×400 മീറ്റര്‍ റിലേ, ലോംഗ്ജംബ് ഹൈജംബ്, ഷോട്ട്പുട്ട്, ഡിസ്‌ക്കസ്‌ത്രോ, ജാവലിന്‍ത്രോ.
വനിതകള്‍ വെറ്ററന്‍ – (35 – 45 മുകളില്‍)
100.മീറ്റര്‍, 200.മീറ്റര്‍, ലോംഗ്ജമ്പ്, ഷോട്ട്പുട്ട്
വനിതകള്‍ വെറ്ററന്‍ – ( 45 – 60) 100.മീ, ഷോട്ട് പുട്ട്
നീന്തല്‍ ഇനങ്ങള്‍ – (പുരുഷന്മാര്‍, വനിതകള്‍)
(ഫ്രീസ്റ്റൈല്‍) 50മീ,100മീ, 200മീ, 400.മീ,1500.മീ,
ബ്രെസ്റ്റ്‌സ്‌ട്രോക്ക്) 100മീ, 200.മീ.
(ബാക്ക്‌സ്‌ട്രോക്ക്)100.മീ, 200.മീ,(ബട്ടര്‍ഫ്‌ളൈ)100മീ, 200മീ,
(ഇന്‍ഡിവിജ്വല്‍മെഡലെ) 200.മീ, 400.മീറ്റര്‍
ഡൈവിംഗ്-സ്പ്രിങ്ങ്‌ബോര്‍ഡ് (പുരുഷന്‍, വനിത),
പ്ലാറ്റ്‌ഫോം (പുരുഷന്‍, വനിത).

ടീം ഈവന്റ്

ഫ്രീസ്റ്റൈല്‍ (പുരുഷന്‍,വനിത) 4×100മീറ്റര്‍, 4ഃ200മീറ്റര്‍, മെഡലെറിലെ(പുരുഷന്‍,വനിത) 4×100മീറ്റര്‍, 4×200മീറ്റര്‍ എന്നിവയാണ്.

വാട്ടര്‍ പോളോ – (പുരുഷന്‍,വനിത)
പവര്‍ ലിഫ്റ്റിംഗ് – വെയ്റ്റ് കാറ്റഗറി – (59, 66, 74, 83, 93, 105, 120, +120)
വെയ്റ്റ് ലിഫ്റ്റിംഗ് – വെയ്റ്റ് കാറ്റഗറി – (55, 61, 67, 73, 81, 89, 96, 102,109, +109.)
ബെസ്റ്റ് ഫിസിക് – വെയ്റ്റ് കാറ്റഗറി – (55, 60, 65,70, 75, 80, 85, 90, 95, 100, +100)

തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാനതല സിവില്‍ സര്‍വ്വീസ് മത്സരത്തില്‍ പങ്കെടുക്കാനുള്ള ഇടുക്കി ജില്ലാ ടീമിനെ ഈ സെലക്ഷന്‍ ട്രയല്‍സില്‍ നിന്നും തിരഞ്ഞെടുക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ 29 നകം https://forms.gle/LAMDZpf42RC9aPtM9 എന്ന ലിങ്കില്‍ ഗൂഗിള്‍ ഫോറം പൂരിപ്പിച്ചും, നിര്‍ദ്ദിഷ്ട മാതൃകയിലുളള പ്രവേശന ഫോറം പൂരിപ്പിച്ചു മേലധികാരികള്‍ മുഖേന പൈനാവിലുള്ള ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാനുള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ഒക്ടോബര്‍ 7 ന് രാവിലെ 8 മണിക്ക് അറക്കുളം സെന്റ് ജോസഫ്‌സ് കോളേജ് ഗ്രൗണ്ടില്‍ എത്തിച്ചേരണം. ഫോണ്‍ – 8547575248, 9447243224.