പാലക്കാട്: ഷൊർണൂർ ഐ.പി.ടി ആൻഡ് ഗവ. പോളിടെക്‌നിക് കോളേജിലെ വർക്ക് ഷോപ്പ് ബ്ലോക്ക് കെട്ടിടനിർമാണ സ്ഥലത്തെ മരങ്ങൾ ഒക്ടോബർ ഒന്നിന് ഉച്ചയ്ക്ക് 12 ന് ഓഫീസ് പരിസരത്ത് ലേലം ചെയ്യുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. 1500 രൂപയാണ് നിരതദ്രവ്യം. സെപ്റ്റംബർ 30 ന് വൈകിട്ട് നാല് വരെ മുദ്രവെച്ച ക്വട്ടേഷനുകൾ സ്വീകരിക്കും. ഫോൺ: 0466-2220450.