പാലക്കാട്‌: സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ജില്ലയില്‍ സെപ്റ്റംബര്‍ 23, 24 തീയതികളിലായി ഗവ.ഗസ്റ്റ് ഹൗസില്‍ രാവിലെ 10 മുതല്‍ സിറ്റിംഗ് നടത്തും. സിറ്റിംഗില്‍ ചെയര്‍മാന്‍ ജസ്റ്റിസ് (റിട്ട.) കെ.അബ്രഹാം മാത്യുവും കമ്മീഷന്‍ അംഗങ്ങളും പങ്കെടുക്കും. പ്രസ്തുത തീയതികളില്‍ സിറ്റിംഗിന് എത്തുന്നതിന് അപേക്ഷകര്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹിയറിംഗിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചവര്‍ ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് ബാങ്ക് നല്‍കുന്ന വായ്പാ വിവരങ്ങളില്‍ എന്തെങ്കിലും തര്‍ക്കം ഉണ്ടെങ്കില്‍ ആവശ്യപ്പെട്ട രേഖകള്‍ സഹിതം കൃത്യസമയത്ത് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. സിറ്റിംഗിന് എത്തുന്നവര്‍ നിര്‍ബന്ധമായും കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിക്കണം.