പാലക്കാട്‌: ജില്ലയിൽ ഇതുവരെ കോവിഡ് വാക്സിൻ സ്വീകരിക്കാത്തവർക്ക് വിതരണ കേന്ദ്രങ്ങളിൽ നേരിട്ടെത്തി സ്പോട്ട് രജിസ്ടേഷനിലൂടെ നാളെ (സെപ്തംബർ 23 ) കോവിഷീൽഡ് ഒന്നാം ഡോസ് കുത്തിവെപ്പെടുക്കാനാകുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ലക്കിടി പി.എച്ച്.സി, ഒറ്റപ്പാലം, ചിറ്റൂർ താലൂക്ക് ആശുപത്രികൾ, കുമരനല്ലൂർ, പുതുപരിയാരം, മങ്കര എഫ്. എച്ച്.സികൾ ഒഴികെ 97 കേന്ദ്രങ്ങളിൽ നിന്ന് കോവിഷീൽഡ് കുത്തിവെപ്പ് എടുക്കാനാകും.