കൊല്ലം: കോര്‍പ്പറേഷനില്‍ രണ്ട് കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. കുടുംബശ്രീ കുടുംബാംഗങ്ങളും നഗരസഭാ പരിധിക്കുള്ളില്‍ താമസിക്കുന്നവരുമായ വനിതകള്‍ക്ക് അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത പ്ലസ്ടു, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. സാമൂഹ്യ വികസനവുമായി ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, കുടുംബശ്രീ പ്രവര്‍ത്തിപരിചയം എന്നിവയാണ് അധിക യോഗ്യത.

എസ്.എസ്. ആര്‍. വൈ പദ്ധതിയിലോ കുടുംബശ്രീ സംഘടനാ സംവിധാനത്തിലോ സി.ഒ. ആയി പ്രവര്‍ത്തിച്ചവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 40 വയസ്. പ്രതിമാസവേതനം 10000 രൂപ. അപേക്ഷ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, കൊല്ലം വിലാസത്തില്‍ ഒക്ടോബര്‍ ആറിന് മുന്‍പായി നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0474 2794692.