കേരളത്തിലെ സ്വകാര്യ ഐ.റ്റി.ഐകളില്‍ വിവിധ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ (മുസ്ലീം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, പാഴ്‌സി, ജൈന) ദാരിദ്ര്യ രേഖയ്ക്ക് താഴെയുളള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തേക്ക് 10,000 രൂപ വീതം സ്‌കോളര്‍ഷിപ്പിന് നല്‍കും. വകുപ്പിന്റെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കേണ്ടത്. ഇതിനായി വകുപ്പിന്റെ വെബ്‌സൈറ്റില്‍ എംപാനല്‍ ചെയ്യാന്‍ സര്‍ക്കാര്‍ അംഗീകൃത കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം. അപേക്ഷയും സ്ഥാപനത്തിന്റെ അഫിലിയേഷന്‍ സര്‍ട്ടിഫിക്കറ്റ്, കോഴ്‌സ് ഫീസ് തുടങ്ങിയ വിവരങ്ങളും ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിലേക്ക് ജൂലൈ 20നകം നേരിട്ടോ തപാല്‍ മുഖേനയോ എത്തിക്കണം. വിലാസം -ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ്, നാലാം നില, വികാസ് ഭവന്‍, തിരുവനന്തപുരം -695 033. അപേക്ഷഫോം www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.  ഫോണ്‍: 0471 2302090, 2300523, 2300524.