കൊല്ലം: പി.എസ്.സി ജൂലൈ 2021 വിജ്ഞാപന പ്രകാരം സെപ്റ്റംബര്‍ 24 മുതലുള്ള വകുപ്പുതല ഒ.എം.ആര്‍ പരീക്ഷകളുടെ സമയക്രമം ഉച്ചയ്ക്ക് 2 മണി മുതല്‍ 3.30 വരെയും ഉച്ചക്ക് 2 മുതല്‍ 4 വരെയുമായിരിക്കും. പരീക്ഷാര്‍ത്ഥികള്‍ 1.30 ന് തന്നെ ഹാളില്‍ പ്രവേശിക്കേണ്ടതാണ്. സെപ്റ്റംബര്‍ 27ന് നടത്താനിരുന്ന പരീക്ഷ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവെച്ചതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
