പാലക്കാട്: ജില്ലാ പഞ്ചായത്ത് 2020-21 ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി ജില്ലയിലെ ഗ്രന്ഥശാലകൾക്കായി വാങ്ങിയ ബാലസാഹിത്യ കൃതികളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ നിർവഹിച്ചു.
ഗ്രന്ഥശാലകൾക്ക് ബാലസാഹിത്യ കൃതികൾ വാങ്ങിച്ചു നൽകൽ പദ്ധതിയിലൂടെ 10 ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് ജില്ലാ പഞ്ചായത്ത് വാങ്ങി നൽകിയത്. ജില്ലാ പഞ്ചായത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം വി. കെ.ജയപ്രകാശൻ അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുധാകരൻ മാസ്റ്റർ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം സുദേവൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമൻകുട്ടി, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ, ഗ്രന്ഥശാല പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.