മുത്തോലി ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു. 2020 – 21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഡിഗ്രി, പ്രൊഫഷണല്‍ കോഴ്‌സുകളിൽ പഠിക്കുന്ന അഞ്ച് വിദ്യാര്‍ഥികള്‍ക്കാണ് ലാപ്‌ടോപ്പ് നല്‍കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൺജിത് ജി. മീനാഭവന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങില്‍
വൈസ് പ്രസിഡന്റ്
ജയ രാജു അദ്ധ്യക്ഷയായി. വിവിധ വാർഡുകളിലെ ജനപ്രതിനിധികൾ , പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവര്‍ പങ്കെടുത്തു.