ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സൃ കൃഷി പദ്ധതികളായ ബയോ ഫ്ലോക്ക്, ശുദ്ധജല കൂട് മത്സ്യകൃഷി, ഒരു മീനും ഒരു നെല്ലും പദ്ധതി , അർദ്ധ ഊർജ്ജിത മത്സ്യകൃഷി എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലും വൈക്കം, പാലാ മത്സ്യഭവനുകളിലും ലഭിക്കും.പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം സെപ്തംബർ 27 വൈകുന്നേരം നാലിനകം നൽകണം.ഫോൺ: 0481 2566823, 9446411 127, 9400882267.