കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സക്ക് എത്തുന്ന പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് സേവനം ലഭ്യമാക്കുന്നതിന് നിയമിച്ചിട്ടുള്ള ഹെൽത്ത് പ്രമോട്ടർമാരുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ഹെൽത്ത് ഫെസിലിറ്റേറ്റർമാരെ തിരഞ്ഞെടുക്കുന്നതിന് സെപ്തംബർ 29 രാവിലെ 11ന് കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി. ഓഫീസിൽ വാക്ക് – ഇൻ ഇന്റർവ്യൂ നടത്തും. കരാർ അടിസ്ഥാനത്തിലാണ് നിയമനം . എസ്.എസ്.എൽ.സി വിജയിച്ച 20നും 45 നും മധ്യേ
പ്രായമുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരാകണം. പങ്കെടുക്കുന്നവർ
അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ആധാർ കാർഡിന്റെ കോപ്പി എന്നിവ നൽകണം .ഫോൺ: 04828 202751.