കാസര്‍കോട് ജില്ലയിൽ വ്യാഴാഴ്ച 276 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 189
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3017 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 517

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 13252 പേര്‍

വീടുകളില്‍ 12519 പേരും സ്ഥാപനങ്ങളില്‍ 733 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 13252 പേരാണ്. പുതിയതായി 817 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4925 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 4324 ആന്റിജന്‍ 591 ട്രൂനാറ്റ് 0) 1240 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1273 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 311 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 192 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

132407 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 128303 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.