തിരുവനന്തപുരം മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു. ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക് സൊല്യൂഷന്‍സ് കോഴ്സിന് എസ്.എസ്.എല്‍.സിയാണ് യോഗ്യത. 18 നും 45 നും ഇടയിലായിരിക്കണം പ്രായം. മൂന്ന് മാസമാണ് കാലാവധി.

അപേക്ഷകര്‍ മൂന്നു ലക്ഷത്തില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുള്ള ഒ.ബി.സി വിഭാത്തില്‍പ്പെട്ടവരോ ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുള്ള സാമ്പത്തിക പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരോ ആയിരിക്കണം. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ പ്രതിമാസം 1,000 രൂപ സ്‌റ്റൈപ്പന്റിന് അര്‍ഹരായിരിക്കും.

എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്, രണ്ടു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, അപേക്ഷകന്റെ പേരിലുള്ള ബാങ്ക് പാസ്സ് ബുക്ക്, ആധാര്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ് (ഒ.ബി.സി) എന്നിവയുമായി 30 നകം ഓഫീസില്‍ നേരിട്ടെത്തണം. വിശദവിവരങ്ങള്‍ക്ക്: 0471-2307733, 8547005050.