കടാശ്വാസം 227 പേര്‍ക്ക്
ജില്ലയില്‍ രണ്ടു ദിവസങ്ങളിലായി സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ നടത്തുന്ന അദാലത്തില്‍ ആദ്യദിനമായ ഇന്ന് (സെപ്തംബര്‍ 23) 227 പേര്‍ക്ക് കടാശ്വാസം അനുവദിച്ചു. ആകെ 301 അപേക്ഷകളാണ് പരിഗണിച്ചത്. 2014 മാര്‍ച്ച് 31 വരെയുള്ള അപേക്ഷകളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇതുപ്രകാരം 2,29,71,400 രൂപ സര്‍ക്കാര്‍ കടാശ്വാസമായി ബാങ്കുകള്‍ക്ക് നല്‍കും. അദാലത്തില്‍ പങ്കെടുക്കുന്നതിനായി അപേക്ഷകര്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നേരത്തെ നോട്ടീസ് അയച്ചിരുന്നു. അദാലത്ത് നാളെയും (സെപ്തംബര്‍ 24) തുടരും.
ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന അദാലത്തില്‍ സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ എബ്രഹാം മാത്യു, കമ്മീഷന്‍ അംഗങ്ങളായ ചാമുണ്ണി, ജോസ് പാലത്തിനാല്‍, ഇസ്മയില്‍, കെ.ജി.രവി, ദിനകരന്‍, ജോണ്‍ കുട്ടി എന്നിവര്‍ പങ്കെടുത്തു.