പ്ലസ് വണ്‍ പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തില്‍ 2021 ജൂലൈ വിജ്ഞാപന പ്രകാരം ഇന്ന് (സെപ്റ്റംബര്‍ 24) മുതല്‍ നടക്കുന്ന വകുപ്പ്തല ഒ.എം.ആര്‍ പരീക്ഷകളുടെ സമയക്രമം താഴെ പറയും പ്രകാരം മാറ്റിയിട്ടുണ്ട്. തീയതി, പുതുക്കിയ സമയക്രമം എന്നിവ ക്രമത്തില്‍:

സെപ്റ്റംബര്‍ 24 – ഉച്ചയ്ക്ക് രണ്ടു മുതല്‍ 3.30 വരെ

സെപ്റ്റംബര്‍ 28 – ഉച്ചയ്ക്ക് രണ്ടു മുതല്‍ 3.30 വരെ

സെപ്റ്റംബര്‍ 29 – ഉച്ചയ്ക്ക് രണ്ടു മുതല്‍ 4.00 വരെ

സെപ്റ്റംബര്‍ 30 സെഷന്‍ ഒന്ന് – ഉച്ചയ്ക്ക് രണ്ടു മുതല്‍ 3.30 വരെ

സെപ്റ്റംബര്‍ 30 സെഷന്‍ രണ്ട് – ഉച്ചയ്ക്ക് രണ്ടു മുതല്‍ 4.00 വരെ

ഒക്ടോബര്‍ ഒന്ന് സെഷന്‍ ഒന്ന് – ഉച്ചയ്ക്ക് രണ്ടു മുതല്‍ 3.30 വരെ

ഒക്ടോബര്‍ ഒന്ന് സെഷന്‍ രണ്ട് – ഉച്ചയ്ക്ക് രണ്ടു മുതല്‍ 4.00 വരെ

ഒക്ടോബര്‍ നാല് സെഷന്‍ ഒന്ന് – ഉച്ചയ്ക്ക് രണ്ടു മുതല്‍ 3.30 വരെ

ഒക്ടോബര്‍ നാല് സെഷന്‍ രണ്ട് – ഉച്ചയ്ക്ക് രണ്ടു മുതല്‍ 4.00 വരെ

ഒക്ടോബര്‍ അഞ്ച് – ഉച്ചയ്ക്ക് രണ്ടു മുതല്‍ 3.30 വരെ

ഒക്ടോബര്‍ ആറ് – ഉച്ചയ്ക്ക് രണ്ടു മുതല്‍ 3.30 വരെ

ഒക്ടോബര്‍ ഏഴ് – ഉച്ചയ്ക്ക് രണ്ടു മുതല്‍ 3.30 വരെ

ഒക്ടോബര്‍ എട്ട് – ഉച്ചയ്ക്ക് രണ്ടു മുതല്‍ 3.30 വരെ

ഒക്ടോബര്‍ 11 – ഉച്ചയ്ക്ക് രണ്ടു മുതല്‍ 4.00 വരെ

സെപ്റ്റംബര്‍ 27 ന് നടത്താനിരുന്ന പരീക്ഷകള്‍ ഒക്ടോബര്‍ 12 ലേക്ക് മാറ്റിവെച്ചിട്ടുണ്ട് (സമയക്രമം ഉച്ചക്ക് രണ്ടു മുതല്‍ 3.30 വരെ).
പുതുക്കിയ സമയക്രമം സംബന്ധിച്ച് പരീക്ഷാര്‍ഥികള്‍ക്ക് എസ്.എം.എസ് അറിയിപ്പ് നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവര്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ പാലക്കാട് ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505398.