സാഹിത്യതത്പരരായ പട്ടിക വിഭാഗക്കാര്‍ക്ക് സാഹിത്യാഭിരുചി വര്‍ദ്ധിപ്പിക്കുന്നതിനും സര്‍ഗ്ഗവാസന പരിപോഷിപ്പിക്കുന്നതിനുമായി പട്ടികജാതി വികസന വകുപ്പ് സാഹിത്യശില്പശാല സംഘടിപ്പിക്കുന്നു. 18 വയസിനു മുകളില്‍ പ്രായമുള്ള സാഹിത്യാഭിരുചിയുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും (10 ശതമാനം ജനറല്‍ വിഭാഗത്തില്‍ നിന്നും) അപേക്ഷ ക്ഷണിച്ചു.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, അപേക്ഷകന്റെ പ്രസിദ്ധീകരിച്ച/ പ്രസിദ്ധീകരണയോഗ്യമായ സാഹിത്യസൃഷ്ടി എന്നിവ സഹിതം ചീഫ് പബ്ലിസിറ്റി ഓഫീസര്‍, പട്ടികജാതി വികസന വകുപ്പ്, കനകനഗര്‍, വെള്ളയമ്പലം, തിരുവനന്തപുരം- 695003 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 18 നു വൈകിട്ട് അഞ്ചിനു മുമ്പ് ലഭിക്കണം. അപേക്ഷാ ഫോം www.scdd.kerala.gov.in ലും വെബ്സൈറ്റിലും ചീഫ് പബ്ലിസിറ്റി ഓഫീസിലും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2315375.