ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് വകുപ്പിന് കീഴിലുള്ള അഗ്‌നിരക്ഷാ നിലയങ്ങളിൽ സിവിൽ ഡിഫൻസ് വോളണ്ടിയർ ആകാൻ അവസരം. കോട്ടയം ജില്ലയിലെ എട്ട് അഗ്‌നിരക്ഷാ നിലയങ്ങളിലും 50 വീതം വോളണ്ടിയർമാരെയാണ് തിരഞ്ഞെടുക്കുന്നത്. 18 വയസ് പൂർത്തിയായവരും പ്രതിസന്ധി ഘട്ടങ്ങളിൽ സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കാൻ താത്പ്പര്യവുമുള്ളവർ www.cds.fire.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് അടുത്തുള്ള അഗ്‌നി രക്ഷാ നിലയവുമായി ബന്ധപ്പെടുക.