കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിയിലേക്ക് പട്ടികവര്‍ഗ കര്‍ഷകര്‍ക്ക് അപേക്ഷിക്കാം. പദ്ധതി മുഖേന അറബാന, ഏണികള്‍, പമ്പ് സെറ്റുകള്‍, കാട്‌വെട്ട് യന്ത്രം, മെഷീന്‍വാള്‍ എന്നിവ സബ്സിഡി നിരക്കില്‍ ലഭിക്കും. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ക്യാമ്പയിന്‍ സെപ്റ്റംബര്‍ 28ന് രാവിലെ 11 മുതല്‍ മൂന്ന് മണി വരെ കുളത്തൂപ്പുഴ കൃഷിഭവനില്‍. പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, കരം അടച്ച രസീത്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പും മൊബൈല്‍ നമ്പര്‍, മെയില്‍ ഐ.ഡി എന്നിവയും ഉള്‍പ്പെടെ കൃഷിഭവനില്‍ എത്തണം.
