ആസാദി കാ അമൃത് മഹോത്സവ് പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗരസഭയിൽ സംഘടിപ്പിക്കേണ്ട വിവിധങ്ങളായ പ്രവർത്തനങ്ങളെ സംബന്ധിച്ച് അവലോകനം നടത്തുന്നതിന് യോഗം ചേർന്നു. ശുചീകരണ തൊഴിലാളികൾക്കുള്ള മെഡിക്കൽ ക്യാമ്പ്, തൊഴിലാളികളെ ആദരിക്കൽ, ഹരിത കർമസേനയുടെ വാതിൽപ്പടി ശേഖരണം മുഴുവൻ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഗൃഹ സന്ദർശന ക്യാമ്പയിൻ, ശുചീകരണ ക്യാമ്പയിൻ എന്നിവ ചാവക്കാട് നടപ്പിലാക്കാൻ തീരുമാനിച്ചു. വൈസ് ചെയർമാൻ കെ കെ മുബാറക് അധ്യക്ഷത വഹിച്ച യോഗത്തിൽ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ബുഷറ ലത്തീഫ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാർ, നഗരസഭ സെക്രട്ടറി കെ ബി വിശ്വനാഥൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ സക്കീർ ഹുസൈൻ, ഷെമീർ എന്നിവർ പങ്കെടുത്തു.
