തിരുവനന്തപുരം: അസാപും ഓട്ടോമൊട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായി നടത്തുന്ന ഹൈബ്രിഡ് ഇലക്ട്രിക്ക് വെഹിക്കിള്‍ (എക്‌സ്.ഇ.വി. ടെക്നോളജി) കോഴ്‌സിലേക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചു. ഒരു മാസത്തെ വെര്‍ച്വല്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലൂടെ ഹൈബ്രിഡ് വാഹനങ്ങളുടെ പ്രവര്‍ത്തനം വിദ്യാര്‍ത്ഥികള്‍ക്ക് അടുത്തറിയാം.
66 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സിലേക്ക് മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഓട്ടോമൊബൈല്‍, ഇലക്ട്രോണിക്സ് എന്നിവയില്‍ പോളിടെക്‌നിക്ക്/ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്കും ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. വെബ്സൈറ്റ് https://asapkerala.gov.in. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495999727, 9495999635.