തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് (23 സെപ്റ്റംബര്‍ 2021) 1734 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1455 പേര്‍ രോഗമുക്തരായി. 15.4 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 16163 പേര്‍ ചികിത്സയിലുണ്ട്.
പുതുതായി 2880 പേരെ ജില്ലയില്‍ നിരീക്ഷണത്തിലാക്കി. 3427 പേര്‍ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂര്‍ത്തിയാക്കി. 9375 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 42789 ആയി.