തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന്റെ കീഴിലുളള സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മതൊഴില്‍ സംരംഭങ്ങളുടെ യൂണിറ്റുകള്‍ തുടങ്ങുന്നതിന് എഫ്.എഫ്.ആര്‍ രജിസ്റ്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകളടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നൂം അപേക്ഷ ക്ഷണിച്ചു.  രണ്ടു മുതല്‍ അഞ്ചു പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി അഞ്ചു ലക്ഷം രൂപ (ഒരാള്‍ക്ക് ഒരു ലക്ഷം രൂപ) വരെ ഗ്രാന്റായി ലഭിക്കും.

അപേക്ഷകര്‍ തീരദേശ പഞ്ചായത്തുകളില്‍  താമസിക്കുന്നവരായിരിക്കണം.  അപേക്ഷ ഫോറം വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസിലും ജില്ലയിലെ വിവിധ മത്സ്യ ഭവനുകളില്‍ നിന്നും ഒക്ടോബര്‍ ഒന്നു മുതല്‍ ലഭിക്കും.  അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 20.  കൂടുതല്‍ വിവരങ്ങള്‍ക്ക് 9847907161, 7560916058, 9645952807, 8138073864.