കാസർഗോഡ്: കാഞ്ഞങ്ങാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ അഞ്ച് ഗ്രാമപഞ്ചായത്ത് പരിധിയിലും കാഞ്ഞങ്ങാട് നഗരസഭ പരിധിയിലും സ്ഥിര താമസക്കാരായ പട്ടികജാതി വിഭാഗത്തിലെ എട്ട് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്ന് പഠനമുറി നിര്‍മ്മാണ ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു.

കുടുംബ വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപ. നിലവില്‍ താമസിക്കുന്ന വീടിന്റെ ആകെ വിസ്തീര്‍ണം 800 സ്‌ക്വയര്‍ ഫീറ്റില്‍ കൂടരുത്. ജാതി, വരുമാനം, സ്‌കൂള്‍ മേധാവിയുടെ സര്‍ട്ടിഫിക്കറ്റ്, വീടിന്റെ വിസ്തീര്‍ണം, വീടിന്റെ ഉടമസ്ഥത, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും പഠന മുറി ധനസഹായം ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം എന്നീ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ അഞ്ചിനകം കാഞ്ഞങ്ങാട് ബ്ലാക്ക് പട്ടികജാതി ജാതി വികസന ഓഫീസില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547630173.