ആലപ്പുഴ: ജില്ലയില്‍ 1164 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1090 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 72 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 16.12 ശതമാനമാണ്.

1303 പേര്‍ രോഗമുക്തരായി. നിലവില്‍ 9711 പേര്‍ ചികിത്സയിലും 20489 പേര്‍ നിരീക്ഷണത്തിലും കഴിയുന്നു. 7218 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു