1064 പേർ‍ക്ക് രോഗമുക്തി

പാലക്കാട് : ജില്ലയില്‍ ഇന്ന് (സെപ്തംബർ 24)1312 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 817 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 473 പേർ, 21 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിനു പുറത്ത് നിന്നും വന്ന ഒരാൾ എന്നിവർ ഉൾപ്പെടും.1064 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 7352 പരിശോധന നടത്തിയതിലാണ് 1312 പേർക്ക് രോഗം സ്ഥിരീകരിച്ചത്.17.84 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 119 പേർ

മുതുതല സ്വദേശികൾ 51 പേർ

ഒറ്റപ്പാലം, ഓങ്ങല്ലൂർ സ്വദേശികൾ 47 പേർ വീതം

വണ്ടാഴി സ്വദേശികൾ 43 പേർ

ഷൊർണ്ണൂർ സ്വദേശികൾ 40 പേർ

കൊപ്പം സ്വദേശികൾ 31 പേർ

വാണിയംകുളം സ്വദേശികൾ 29 പേർ

അലനല്ലൂർ സ്വദേശികൾ 27 പേർ

കുത്തനൂർ
സ്വദേശികൾ 26 പേർ

അഗളി, പട്ടഞ്ചേരി സ്വദേശികൾ 25 പേർ വീതം

മരുതറോഡ്, പരുതൂർ സ്വദേശികൾ 24 പേർ വീതം

കൊഴിഞ്ഞാമ്പാറ സ്വദേശികൾ 23 പേർ

അമ്പലപ്പാറ, നെല്ലിയാമ്പതി സ്വദേശികൾ 22 പേർ വീതം

കടമ്പഴിപ്പുറം സ്വദേശികൾ 21 പേർ

കോട്ടായി, വല്ലപ്പുഴ സ്വദേശികൾ 20 പേർ വീതം

കാവശ്ശേരി സ്വദേശികൾ 19 പേർ

എലപ്പുള്ളി സ്വദേശികൾ 17 പേർ

ചിറ്റൂർ-തത്തമംഗലം, കാഞ്ഞിരപ്പുഴ സ്വദേശികൾ 16 പേർ വീതം

അനങ്ങനടി, മണ്ണാർക്കാട്, കൊടുവായൂർ, ലക്കിടി-പേരൂർ, മുണ്ടൂർ, മുതലമട സ്വദേശികൾ 15 പേർ വീതം

കൊടുമ്പ്, പറളി സ്വദേശികൾ 14 പേർ വീതം

പുതുപ്പരിയാരം, പുതുശ്ശേരി സ്വദേശികൾ 13 പേർ വീതം

ആലത്തൂർ, അയിലൂർ, എരുത്തേമ്പതി, കപ്പൂർ, മണ്ണൂർ സ്വദേശികൾ 12 പേർ വീതം

കുലുക്കല്ലൂർ, നാഗലശ്ശേരി സ്വദേശികൾ 11 പേർ വീതം

അകത്തേത്തറ, കോങ്ങാട്, കോട്ടോപ്പാടം, മാത്തൂർ, പിരായിരി, തച്ചമ്പാറ, തെങ്കര സ്വദേശികൾ 10 പേർ വീതം

എരിമയൂർ, കരിമ്പുഴ, പെരുമാട്ടി, പൊൽപ്പുള്ളി, വിളയൂർ സ്വദേശികൾ 9 പേർ വീതം

ചെർപ്പുളശ്ശേരി, കണ്ണാടി, കുഴൽമന്ദം
സ്വദേശികൾ 8 പേർ വീതം

കരിമ്പ, കൊല്ലങ്കോട്, മലമ്പുഴ, മങ്കര, നെന്മാറ, പെരുവമ്പ്, തരൂർ, തിരുമിറ്റക്കോട്, വടക്കഞ്ചേരി സ്വദേശികൾ 7 പേർ വീതം

ആനക്കര, മേലാർകോട്, നല്ലേപ്പിള്ളി, പൂക്കോട്ടുകാവ്, തച്ചനാട്ടുകര, തിരുവേഗപ്പുറ, തൃക്കടീരി, വടവന്നൂർ, വെള്ളിനേഴി സ്വദേശികൾ 6 പേർ വീതം

ചളവറ, കുമരംപുത്തൂർ, പട്ടിത്തറ, തേങ്കുറിശ്ശി, തൃത്താല സ്വദേശികൾ 5 പേർ വീതം

ചാലിശ്ശേരി, കാരാകുറിശ്ശി, കിഴക്കഞ്ചേരി, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 4 പേർ വീതം

നെല്ലായ, ഷോളയൂർ, ശ്രീകൃഷ്ണപുരം സ്വദേശികൾ 3 പേർ വീതം

കണ്ണമ്പ്ര, പല്ലശ്ശന, പുതുനഗരം സ്വദേശികൾ 2 പേർ വീതം

കേരളശ്ശേരി, പുതൂർ, പുതുക്കോട്, വടകരപ്പതി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 9074 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ് ജില്ലയിലും 6 പേർ വയനാട് ജില്ലയിലും 9 പേർ ആലപ്പുഴ ജില്ലയിലും 14 പേർ കൊല്ലം ജില്ലയിലും 15 പേർ ഇടുക്കി ജില്ലയിലും
17 പേർ വീതം തിരുവനന്തപുരം, കോട്ടയം ജില്ലകളിലും 18 പേർ പത്തനംതിട്ട ജില്ലയിലും 31 പേർ എറണാകുളം ജില്ലയിലും 63 പേർ കോഴിക്കോട് ജില്ലയിലും 131 പേർ തൃശ്ശൂർ ജില്ലയിലും 194 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.