ഇടുക്കി: ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി സ്വച്ഛ് ഭാരത് മിഷനും ശുചിത്വ മിഷനും ആവിഷ്‌കരിച്ചിരിക്കുന്ന ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി കട്ടപ്പന നഗരസഭ സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 2 വരെ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ലോഗോ പ്രകാശനം ചെയര്‍പേഴ്സണ്‍ ബീന ജോബിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രശസ്ത സിനിമാ സംവിധായകനും എഴുത്തുകാരനുമായ നന്ദന്‍ മേനോന്‍ നിര്‍വഹിച്ചു. നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളും കൗണ്‍സിലര്‍മാരും യോഗത്തില്‍ പങ്കെടുത്തു. നോഡല്‍ ഓഫീസറും നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടറുമായ അജിത് കുമാര്‍ നഗരസഭ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.