കൊച്ചി: വരാപ്പുഴ ചിറയ്ക്കകത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സബ് സെന്ററിന്റെ ഉദ്ഘാടനം പ്രൊഫ.കെ.വി.തോമസ് എം.പി നിര്‍വഹിച്ചു. എം.പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ അനുവദിച്ച് രണ്ട് നിലകളിലായാാ് കെട്ടിടനിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. 2017 ഓഗസ്റ്റില്‍ ആരംഭിച്ച കെട്ടിടനിര്‍മ്മാണമാണ് 9 മാസം കൊണ്ട് പൂര്‍ത്തീകരിച്ചിരിക്കുന്നത്.
സബ് സെന്ററില്‍ നിന്നും എല്ലാ ദിവസവും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗീതമ്മ, ജൂനിയര്‍ ഹെല്‍ത്ത് നേഴ്‌സ് ബിന്ദു എന്നിവരുടെ സേവനം ലഭിക്കും. വ്യാഴാഴ്ച ദിവസങ്ങളില്‍ ജീവിത ശൈലീ രോഗനിര്‍ണ്ണയവും, വെള്ളിയാഴ്ച ദിവസങ്ങളില്‍ ഗര്‍ഭിണികള്‍ക്കുള്ള പരിചരണവും നടക്കും. മാസത്തില്‍ മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെയ്പ്പ് സേവനവും ഇവിടെ നിന്നും പൊതുജനങ്ങള്‍ക്കായി ലഭിക്കും.
അഡ്വ:വി.ഡി.സതീശന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍ മുഖ്യപ്രഭാഷണം നടത്തി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജു ചുള്ളിക്കാട്, വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. മുഹമ്മദ്, വാര്‍ഡ് അംഗം എല്‍സമ്മ ജോയി, ഇടപ്പിള്ളി ബ്ലോക്ക് പ്രസിഡന്റ് എം.ആര്‍.ആന്റണി, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മേഴ്‌സി ജോണി, ബ്ലോക്ക് പഞ്ചായത്തംഗം കുഞ്ഞുമോന്‍.കെ.വി, വരാപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊച്ചുറാണി ജോസഫ്, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി.പി.പോളി, ജെയ്‌സണ്‍ പാലയ്ക്കല്‍, വരാപ്പുഴ സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ.സെലിന്‍ ടെന്‍സി, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.ഷീജ, വാര്‍ഡ് അംഗങ്ങളായ നിഖില്‍ നളന്‍, ടി.ജെ.ജോമോന്‍, ഷൈജി ലിജോ, ലിമ ജോയി, ഷേര്‍ളി ജോണ്‍സണ്‍, ബിജു ഓസ്റ്റിന്‍, എം.ജി.രാജു, വത്സല ബാലന്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
ക്യാപ്ഷന്‍: വരാപ്പുഴ ചിറയ്ക്കകത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സബ് സെന്ററിന്റെ ഉദ്ഘാടനം പ്രൊഫ.കെ.വി.തോമസ് എം.പി നിര്‍വഹിക്കുന്നു.