പാലക്കാട്: മുട്ടിക്കുളങ്ങര കെ.എ.പി.രണ്ടാം ബറ്റാലിയനിൽ അപകടഭീഷണിയായി നിൽക്കുന്ന ഒമ്പത് മരങ്ങൾ സെപ്റ്റംബർ 29 ന് രാവിലെ 11.30 ന് കെ.എ.പി രണ്ടാം ബറ്റാലിയൻ പോലീസ് ക്യാമ്പിൽ ലേലം ചെയ്യും.
13,000 രൂപയാണ് നിരതദ്രവ്യം. സീൽ ചെയ്ത ദർഘാസുകൾ നേരിട്ടോ തപാൽമാർഗമോ, നിശ്ചിത നിരതദ്രവ്യ തുക മുട്ടിക്കുളങ്ങര കെ.എ.പി. രണ്ടാം ബറ്റാലിയൻ കമാണ്ടന്റിന്റെ പേരിൽ ഡി.ഡി അടച്ചതിന്റെ രേഖകൾ സഹിതം സെപ്റ്റംബർ 28 ന് വൈകിട്ട് നാല് വരെ സ്വീകരിക്കും. ഫോൺ : 0491 2555191.