പാലക്കാട്: കൊടുവായൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്‌മെന്റ് സമിതിയുടെ കീഴിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ഫാർമസി കൗൺസിൽ അംഗീകൃത കോഴ്‌സ് പാസായവരാകണം. കൊടുവായൂരിലും പരിസര പ്രദേശങ്ങളിലുള്ളവർക്കും മുൻഗണന.
14,000 രൂപയാണ് ശമ്പളം. താത്പര്യമുള്ളവർ ഫാർമസി കൗൺസിൽ അംഗീകരിച്ച കോഴ്‌സ് സർട്ടിഫിക്കറ്റ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ബയോഡാറ്റ, ആധാർ എന്നിവയുടെ പകർപ്പുകൾ സഹിതം സെപ്റ്റംബർ 29 ന് വൈകിട്ട് അഞ്ചിനകം തപാൽ മുഖേനയോ നേരിട്ടോ എത്തിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്