പാലക്കാട്: കേരള ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസിലേക്കായി രണ്ട് വീതം കമ്പ്യൂട്ടർ ടേബിളുകളും ചെയറുകളും വാങ്ങുന്നതിന് അർഹമായ സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ ഒന്നിന് വൈകീട്ട് മൂന്നു വരെ മേട്ടുപ്പാളയം സ്ട്രീറ്റിലെ നൈനാൻ കോംപ്ലക്സിലുള്ള ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസിൽ സ്വീകരിക്കും. ഫോൺ: 0491-2546873.