പാലക്കാട്: ഹോസ്പിറ്റല് ഡെവലപ്‌മെന്റ് അതോറിറ്റിയില് (എറണാകുളം ജനറല് ഹോസ്പിറ്റല്) വിവിധ തസ്തികയില് ഒഴിവുകളുണ്ട്.
തസ്തികകളും യോഗ്യതകളും:
അനസ്‌ത്യേഷ്യ ടെക്‌നീഷ്യന്– ഓപ്പറേഷന് ടെക്‌നോളജി & അനസ്‌ത്യേഷ്യോളജിയില് ഡിപ്ലോമ, മൂന്ന് വര്ഷത്തെ പ്രവൃത്തിപരിചയം
ഇ.സി.ജി ടെക്‌നീഷ്യന് – വി.എച്ച്.എസ്.ഇ ഇ.സി.ജി ടെക്‌നീഷ്യന് കോഴ്‌സ്, മൂന്ന് വര്ഷത്തെ പ്രവൃത്തിപരിചയം
സി.എസ്.എസ്.ഡി ടെക്‌നീഷ്യന്– സി.എസ്.എസ്.ഡി ടെക്‌നീഷ്യന് കോഴ്‌സ്, മൂന്ന് വര്ഷത്തെ പ്രവൃത്തിപരിചയം.
നിശ്ചിത യോഗ്യതയുള്ളവര് അസല് സര്ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര് 28 നകം അതത് എംപ്ലോയ്‌മെന്റ് എക്‌ചേഞ്ചില് പേര് രജിസ്റ്റര് ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര് അറിയിച്ചു. ഫോണ്: 0491-2505204.