കാസർഗോഡ്: മഴക്കാലരോഗ നിയന്ത്രണത്തിന്റെ ഭാഗമായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഒഴിവുള്ള ആശുപത്രി അറ്റന്റര്‍ ഗ്രേഡ്-2 (ശുചീകരണജോലി) തസ്തികകളില്‍ മൂന്നു മാസത്തില്‍ കവിയാത്ത കാലാവധിയിലേക്ക് ദിവസക്കൂലി വ്യവസ്ഥയില്‍ നിയമനത്തിന് ഈ മാസം 13 ന് രാവിലെ പത്തു മണി മുതല്‍ കാസര്‍കോട് ജനറല്‍ ആശുപത്രി ഓഫീസില്‍ കൂടികാഴ്ച്ച നടത്തും. ഏഴാം ക്ലാസില്‍ കുറയാത്ത വിദ്യഭ്യാസയോഗ്യത ഉണ്ടായിരിക്കണം.