മാനവികതയും സാഹോദര്യവും സംരക്ഷിക്കുന്നതിന് പുതുതലമുറ ജാഗ്രത പുലര്‍ത്തണമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ വായനാപക്ഷാചരണത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കലയിലും സാഹിത്യത്തിലുമെല്ലാം പരസ്പര സ്‌നേഹത്തിന്റെ സന്ദേശം പകരാനാണ് കുട്ടികള്‍ ശ്രമിക്കേണ്ടത്. ജാതിമത വിവേചനങ്ങളില്ലാതെ ജീവിക്കുകയാണ് പ്രധാനം. ഭീതി പരത്തുന്ന കൊലപാതക രാഷ്ട്രീയത്തിനെതിരെയും ഭാവി പൗര•ാര്‍ മുന്‍കരുതലോടെ നീങ്ങണം – മന്ത്രി ഓര്‍മ്മിപ്പിച്ചു.
കഥാപ്രാസംഗികന്‍ ഇരവിപുരം ഭാസി, ചരിത്രകാര•ാരായ ടി. ഡി. സദാശിവന്‍, ചേരിയില്‍ സുകുമാരന്‍ നായര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ചാപ്റ്റര്‍ മോഹന്‍, ഗ്രന്ഥശാലാ പ്രവര്‍ത്തകന്‍ എ. അബൂബക്കര്‍ കുഞ്ഞ്, എഴുത്തുകാരായ കെ. പി. നന്ദകുമാര്‍, കുരീപ്പുഴ സിറിള്‍, ചിത്രകലാ പ്രതിഭകളായ ആര്‍.ബി. ഷജിത്ത്, അഞ്ജന എന്നിവരെ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ആദരിച്ചു. ക്വിസ്, ചിത്രരചനാ മത്സര വിജയകിള്‍ക്കുള്ള സമ്മാനങ്ങളും മന്ത്രി വിതരണം ചെയ്തു.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. പി.കെ. ഗോപന്‍ അധ്യക്ഷനായി. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ചവറ കെ.എസ്. പിള്ള ഐ.വി. ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വേണുഗോപാല്‍, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നിര്‍വാഹക സമിതി അംഗം എസ്. നാസര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡി. സുകേശന്‍, പി. എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി എന്‍. ജയചന്ദ്രന്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി.കെ. പ്രദീപ് കുമാര്‍, കുടുംബശ്രീ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ വി.ആര്‍. അജു, സെന്റര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് ജനറല്‍ സെക്രട്ടറി ജി.ആര്‍. കൃഷ്ണകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ് എന്നിവര്‍ ആശംസയര്‍പ്പിച്ചു.
ജില്ലാ ഭരണകൂടം, ലൈബ്രറി കൗണ്‍സില്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍, സാക്ഷരതാമിഷന്‍, കുടുംബശ്രീ എന്നിവ ചേര്‍ന്നാണ് വായനാ പക്ഷാചരണ പരിപാടികള്‍ സംഘടിപ്പിച്ചത്.
സമാപാന സമ്മേളനത്തിന് മുന്നോടിയായി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ക്വിസ് മത്സരവും എല്‍.പി, യു.പി വിദ്യാര്‍ഥികള്‍ക്കായി ചിത്രതചനാ മത്സരവും സംഘടിപ്പിച്ചു. കടയ്ക്കല്‍ ഗവണമെന്റ് എച്ച്.എസ്.എസിലെ ആര്‍. ശബരീഷ് ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. കരുനാഗപ്പള്ളി ഗവണ്‍മെന്റ് എച്ച്.എസ്.എസിലെ എസ്. ഫാത്തിമയ്ക്കാണ് രണ്ടാം സ്ഥാനം.