കുട്ടികളുടെ ആരോഗ്യസംരക്ഷണം കൂടി ഉറപ്പാക്കുന്ന അങ്കണവാടികളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്താന്‍ രക്ഷിതാക്കള്‍ തയ്യാറാകണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. തൃക്കോവില്‍വട്ടം കുറുമണ്ണ അങ്കണവാടിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നിലവാരമുള്ള സൗജന്യ സേവനമാണ് അങ്കണവാടികളിലൂടെ കിട്ടുന്നത്. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മേഖലയിലുണ്ടായ ഗുണകര മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് അങ്കണവാടികളുടെ ആധുനീകരണം നടപ്പിലാക്കുന്നത്. സമാന പ്രവര്‍ത്തനങ്ങളിലൂടെ പകല്‍വീടുകളുടെ നിലയും കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് – മന്ത്രി വ്യക്തമാക്കി.
തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. സുലോചന അധ്യക്ഷയായി. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ പി.ഗീതാദേവി, ബി.ഐ. ബീനാറാണി, എസ്. ഷീല, ജില്ലാ പഞ്ചായത്ത് അംഗം ഷെര്‍ളി സത്യദേവന്‍, മറ്റ് ജനപ്രതിനിധികള്‍, അങ്കണവാടി പ്രവര്‍ത്തകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.