പാലക്കാട്: കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിയുമായി ബന്ധപ്പെട്ട് പുതുശ്ശേരി സെൻട്രൽ വില്ലേജിൽപ്പെട്ട 213.5239 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 29 ന് രാവിലെ 10.30 ന് പുതുശ്ശേരി വി.വി.കോളേജിൽ വെച്ച് ബന്ധപ്പെട്ട ഭൂവുടമകളെ ഉൾപ്പെടുത്തി ഗ്രാമസഭ ചേരും.
പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേരുന്ന ഗ്രാമസഭയിൽ റവന്യൂ വകുപ്പ് പ്രതിനിധികളും അർത്ഥനാധികാരിയുടെ പ്രതിനിധികളും പങ്കെടുത്ത് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ഭൂവുടമകൾക്ക് വിശദീകരിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന യോഗത്തിൽ ബന്ധപ്പെട്ട എല്ലാ ഭൂവുടമകളും പങ്കെടുക്കണമെന്ന് സ്പെഷ്യൽ തഹസിൽദാർ ​(എൽ.എ) അറിയിച്ചു.