പാലക്കാട്: ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി പരിശീലകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഒക്ടോബർ ഒന്നിനകം പാലക്കാട് ബ്ലോക്ക് ഓഫീസിലോ, കുന്നത്തൂർമേട്, കോങ്ങാട് എന്നിവിടങ്ങളിലുള്ള ശിശുവികസന പദ്ധതി ഓഫീസുകളിൽ എത്തിക്കണമെന്ന് ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു. ഫോൺ: 0491 2528500.