സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട മികച്ച ജീവനക്കാരന്‍ (ഗവ/പ്രൈവറ്റ്/പബ്ലിക്ക് സെക്ടര്‍), സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയ തൊഴില്‍ദായകന്‍, ഭിന്നശേഷി എന്‍ജിഒ സ്ഥാപനങ്ങള്‍, മാതൃകാവ്യക്തി(ഭിന്നശേഷി), ഭിന്നശേഷി വിഭാഗത്തിലെ മികച്ച സര്‍ഗാത്മക കഴിവുള്ള കുട്ടി/ മികച്ച കായികതാരം, ഭിന്നശേഷി വിഭാഗത്തില്‍ ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായിട്ടുള്ളവര്‍, ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ഗ്രാമ പഞ്ചായത്ത്,
എന്‍ജിഒകള്‍ നടത്തി വരുന്ന ഭിന്നശേഷി മേഖലയിലെ മികച്ച് പുനരധിവാസകേന്ദ്രം, സാമൂഹ്യനീതി വകുപ്പിന് കീഴിലെ മികച്ച ക്ഷേമസ്ഥാപനം, തുടങ്ങിയ 19 വിഭാഗങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ചേര്‍ന്നതാണ് അവാര്‍ഡ്. അവാര്‍ഡ് സംബന്ധിച്ചുള്ള വിജ്ഞാപനവും നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോമും സാമൂഹ്യനീതി വകുപ്പിന്റെ വെബ് സൈറ്റായ www.swd.kerala.gov.in ല്‍ ലഭ്യമാണ്.

അപേക്ഷ, അപേക്ഷകന്റെ ഔദ്യോഗിക രംഗത്തെ പ്രവര്‍ത്തനം, മറ്റ് പ്രവര്‍ത്തന മണ്ഡലങ്ങളെ സംബന്ധിച്ച് വിവരങ്ങളും കഴിവുകളും വ്യക്തമാക്കുന്നതിനുള്ള വിവരങ്ങള്‍ സിഡിയിലാക്കിയതും വൈകല്യം തെളിയിക്കുന്നതിനുള്ള രേഖകളും പാസ്‌പോര്‍ട്ട് & ഫുള്‍ സൈസ് ഫോട്ടോകളും സഹിതം ജില്ല സാമൂഹ്യനീതി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. വിലാസം- ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, ജില്ല സാമൂഹ്യനീതി ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് – 20. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2371911 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.