ആദ്യഘട്ടത്തിൽ 850 വീടുകളിൽ കുടിവെള്ളം 

കോട്ടയം: ഉഴവൂർ ഗ്രാമപഞ്ചായത്തിലെ 850 വീടുകളിൽ കുടിവെള്ളം എത്തിക്കുന്നതിനുള്ള ജലജീവൻ മിഷൻ പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ഞായറാഴ്ച ( സെപ്റ്റംബർ 26) തുടക്കമാകും. രാവിലെ 10ന് ഗ്രാമ പഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പദ്ധതി ഉദ്ഘാടനം ചെയ്യും. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും.
ജല അതോറിറ്റി ടെക്‌നിക്കൽ അംഗം ജി. ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിക്കും. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫൻ, ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിനി വിത്സൺ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.