711 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 25)1081 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 728 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 342 പേർ, 10 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിനു പുറത്ത് നിന്നും വന്ന ഒരാൾ എന്നിവർ ഉൾപ്പെടും.711 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 6774 പരിശോധന നടത്തിയതിലാണ് 1081 പേർക്ക് രോഗം സ്ഥിരീകരിച്ചത്.15.95 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ 72 പേർ

വടക്കഞ്ചേരി സ്വദേശികൾ 61 പേർ

തൃത്താല സ്വദേശികൾ 46 പേർ

ചാലിശ്ശേരി സ്വദേശികൾ കൾ 41 പേർ

ചെർപ്പുളശ്ശേരി സ്വദേശികൾ 37 പേർ

കിഴക്കഞ്ചേരി സ്വദേശികൾ 36 പേർ

അമ്പലപ്പാറ സ്വദേശികൾ 35 പേർ

നാഗലശ്ശേരി, പുതുപ്പരിയാരം സ്വദേശികൾ 33 പേർ വീതം

ഷൊർണ്ണൂർ സ്വദേശികൾ 29 പേർ

കപ്പൂർ, തിരുമിറ്റക്കോട് സ്വദേശികൾ 24 പേർ വീതം

ലക്കിടിപേരൂർ സ്വദേശികൾ 22 പേർ വീതം

ഓങ്ങല്ലൂർ, പട്ടിത്തറ സ്വദേശികൾ 21 പേർ വീതം

അഗളി, ഒറ്റപ്പാലം സ്വദേശികൾ 19 പേർ വീതം

ആനക്കര, മുണ്ടൂർ സ്വദേശികൾ 18 പേർ വീതം

പൂക്കോട്ടുകാവ് സ്വദേശികൾ 17 പേർ

പിരായിരി സ്വദേശികൾ 16 പേർ

കണ്ണാടി, നെല്ലായ സ്വദേശികൾ 13 പേർ
വീതം

ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 12 പേർ

അലനല്ലൂർ, ആലത്തൂർ, കണ്ണമ്പ്ര, കാവശ്ശേരി സ്വദേശികൾ 11 പേർ വീതം

പറളി, പുതുശ്ശേരി, തൃക്കടീരി സ്വദേശികൾ 10 പേർ വീതം

അകത്തേത്തറ, എലവഞ്ചേരി, എരിമയൂർ, കടമ്പഴിപ്പുറം, കൊടുമ്പ്, കൊടുവായൂർ, മരുതറോഡ്, മാത്തൂർ, നല്ലേപ്പിള്ളി, പുതുക്കോട് സ്വദേശികൾ 9 പേർ വീതം

പരുതൂർ, വണ്ടാഴി സ്വദേശികൾ 8 പേർ വീതം

കൊപ്പം, കോട്ടായി, കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂർ, കുഴൽമന്നം, മണ്ണൂർ, തച്ചമ്പാറ, വല്ലപ്പുഴ സ്വദേശികൾ 7 പേർ വീതം

അയിലൂർ, കൊല്ലങ്കോട്, കുമരംപുത്തൂർ, മങ്കര, മേലാർകോട്, നെന്മാറ, തരൂർ, വെള്ളിനേഴി സ്വദേശികൾ 6 പേർ വീതം

എലപ്പുള്ളി, കരിമ്പുഴ, കോട്ടോപ്പാടം, പല്ലശ്ശന, പട്ടാമ്പി, പെരിങ്ങോട്ടുകുറിശ്ശി, പെരുവെമ്പ്, വാണിയംകുളം സ്വദേശികൾ 5 പേർ വീതം

അനങ്ങനടി, ചളവറ, കാഞ്ഞിരപ്പുഴ, കോങ്ങാട്, മുതലമട, പട്ടഞ്ചേരി, പെരുമാട്ടി, ശ്രീകൃഷ്ണപുരം, തെങ്കര സ്വദേശികൾ 4 പേർ വീതം

മണ്ണാർക്കാട്, കാരാക്കുറിശ്ശി, കരിമ്പ, കുത്തനൂർ, മലമ്പുഴ, മുതുതല, പുതുനഗരം, തിരുവേഗപ്പുറ, വിളയൂർ സ്വദേശികൾ 3 പേർ വീതം

നെല്ലിയാമ്പതി, പൊൽപ്പുള്ളി, പുതൂർ, വടകരപ്പതി സ്വദേശികൾ 2 പേർ വീതം

എരുത്തേമ്പതി, കേരളശ്ശേരി, ഷോളയൂർ, തച്ചനാട്ടുകര, തേങ്കുറിശ്ശി, വടവന്നൂർ സ്വദേശികളായ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 8843 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ് ജില്ലയിലും 6 പേർ വയനാട് ജില്ലയിലും 9 പേർ ആലപ്പുഴ ജില്ലയിലും 14 പേർ കൊല്ലം ജില്ലയിലും 15 പേർ ഇടുക്കി ജില്ലയിലും
17 പേർ വീതം തിരുവനന്തപുരം, കോട്ടയം, കണ്ണൂർ ജില്ലകളിലും 18 പേർ പത്തനംതിട്ട ജില്ലയിലും 31 പേർ എറണാകുളം ജില്ലയിലും 63 പേർ കോഴിക്കോട് ജില്ലയിലും 131 പേർ തൃശ്ശൂർ ജില്ലയിലും 194 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.