എറണാകുളം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷൻ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി കുട്ടമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കോവിഡ് ചികിത്സാകേന്ദ്രം സജ്ജമാക്കും.

കോവിഡ്, കോവിഡനന്തര ചികിത്സകൾക്കായി 10 ലക്ഷം രൂപ ചെലവിലാണ് ചികിത്സാ കേന്ദ്രം സജ്ജമാക്കുന്നത്.

പദ്ധതിയുടെ ആദ്യഘട്ട ധനസഹായമായി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന് വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ കെ. വി പ്രദീപ് കുമാര്‍ കൈമാറി.

ചികിത്സാ കേന്ദ്രം കുട്ടമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുതല്‍ക്കൂട്ടാകുമെന്ന് അഭിപ്രായപ്പെട്ട ജില്ലാ കളക്ടര്‍ വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ റീജണല്‍ മാനേജര്‍ മനീഷ് ബി.ആര്‍, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നുമ്പേലി, ബി. ഉദയഭാനു, ദിനേശ് രാജീവ് എന്നിവര്‍ സന്നിഹിതരായിരുന്നു.