ആരോഗ്യ മേഖലയില്‍ മികച്ച പദ്ധതികള്‍ നടപ്പാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ 2018 – 19 വര്‍ഷത്തെ ആര്‍ദ്ര കേരളം പുരസ്‌കാരം സംസ്ഥാന ആരോഗ്യ ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് വിതരണം ചെയ്യും. കരിമണ്ണൂര്‍, ഇടവെട്ടി, പുറപ്പുഴ ഗ്രാമ പഞ്ചായത്തുകളാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്. ഈ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുരസ്‌കാരത്തോടൊപ്പം അഞ്ച്, മൂന്ന്, രണ്ട് ലക്ഷം രൂപാ വീതം കൈമാറും. നാളെ ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ 3.30 ന് നടക്കുന്ന ചടങ്ങില്‍ പഞ്ചായത്ത് ഭരണ സമിതിയംഗങ്ങള്‍ മന്ത്രിയില്‍ പുരസ്‌കാരവും തുകയും ഏറ്റ് വാങ്ങും.
